ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും

പത്തനംതിട്ട | ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും ഉയര്‍ത്താന്‍ സാധ്യത. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190 മീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ ആറോടെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിയിട്ടുണ്ട്. ഇനിയും ഉയര്‍ന്നാല്‍ ഷട്ടര്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. ഇത് ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ നദികളില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയേക്കും.

സാഹചര്യം കണക്കിലെടുത്ത് കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഐ എ എസ് അറിയിച്ചു.



source https://www.sirajlive.com/the-water-level-rises-the-shutters-of-moozhiyar-dam-may-be-raised.html

Post a Comment

أحدث أقدم