തിരുവനന്തപുരം | കഴക്കൂട്ടത്ത് നിന്ന് ഇന്നലെ കാണാതായ 13കാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് കാണാതായ അസം ദമ്പതികളുടെ മകളെ 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
താംബരം എക്‌സ്പ്രസ് ട്രെയിനിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
കുട്ടി പോലീസ് കസ്റ്റഡിയിലാണ്. കോടതി മുഖേനെ കുട്ടിയെ കേരളാ പോലീസിനു കൈമാറുമെന്നാണ് വിവരം. ഭക്ഷണം കഴിക്കാതെ ക്ഷീണിതയായിരുന്നു കുട്ടി. വീട്ടില്‍ നിന്് 50 രൂപയുമായാണ് കുട്ടി ഇറങ്ങിയത്. 10 രൂപക്ക് ബസ്സ് കയറി റെയില്‍വേസ്റ്റേഷനില്‍ എത്തി. പിന്നീട് 40 രൂപയാണ് കൈവശമുണ്ടായിരുന്നത്. കുട്ടി വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ബംഗാളിലേക്ക് പോകുന്ന ട്രെയിനില്‍ അസാമീസ് ഭാഷ സംസാരിക്കുന്ന ചിലര്‍ കുട്ടിയുടെ അടുത്തുണ്ടായിരുന്നു. വീട്ടില്‍ നിന്ന പിണങ്ങി ഇറങ്ങിപ്പോയ കുട്ടിയെ കണ്ടെത്താന്‍ കേരളം ആകെ കാത്തിരിക്കുകയായിരുന്നു.
source https://www.sirajlive.com/a-13-year-old-girl-who-went-missing-yesterday-from-kazhakootam-has-been-found-in-visakhapatnam.html
إرسال تعليق