ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കാണാതായിട്ട് ഒരുമാസം. അര്‍ജുനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കുടുംബം. പ്രതികൂലമായ കാലവസ്ഥയില്‍ നിര്‍ത്തിവച്ച തിരച്ചില്‍ പുനരാരംഭിച്ചതില്‍ പ്രതീക്ഷയിലാണ് നാട്.
ഷിരൂര്‍ ഗംഗാവലി പുഴയില്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്ന് വീണ്ടും തുടരും. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങല്‍ വിദഗ്ധരായിരിക്കും. അനുമതി ലഭിച്ചാല്‍ നേവിയുമെത്തും. അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. രാവിലെ ഒന്‍പത് മണി മുതലാണ് തെരച്ചില്‍. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങള്‍, എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് എന്നിവര്‍ ഇന്ന് തെരച്ചിലിന് ഉണ്ടാകും.
ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നല്‍കിയാല്‍ നാവിക സേനയും തെരച്ചിലില്‍ പങ്കെടുക്കും. അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗത്തായിരിക്കും ഗംഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുക. ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.
source https://www.sirajlive.com/it-39-s-been-a-month-since-arjun-and-lori-went-missing-in-kozhikode-a-family-in-anticipation.html
Post a Comment