വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തമേഖലയില്‍ അനുവാദമില്ലാതെ പ്രവേശനമില്ല ,രാത്രികളിൽ പോലീസ് പട്രോളിങ്

കല്‍പറ്റ | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ പോലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രി കാലങ്ങളില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതായിരിക്കുമെന്ന് പോലീസ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ഒരു ഫയര്‍ഫോഴ്‌സ് ടീം ചൂരല്‍ മലയില്‍ തുടരും. ബെയ്‌ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.

സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.

ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 



source https://www.sirajlive.com/wayanad-landslide-no-entry-into-the-disaster-area-without-permission-police-patrolling-at-night.html

Post a Comment

أحدث أقدم