കൊല്‍ക്കത്ത | ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും അന്വേഷണ ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയും തെളിവുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയതിരിക്കുന്നത്
രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ബലാത്സംഗ കൊലപാതക കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം
സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തിരുന്ന സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. മുന്‍ പ്രിന്‍സിപ്പലും അന്വേഷണ ഉദ്യോഗസ്ഥനും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണു സിബിഐയുടെ കണ്ടെത്തല്‍.
സംഭവത്തില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്താതെ മടങ്ങിയതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ്. ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രി നിരസിച്ചതോടെയാണു ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്താതെ മടങ്ങിയത്.
മെഡിക്കല്‍ കോളജില്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു സന്ദീപ് ഘോഷിനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് തെളിവ് നശിപ്പിക്കലിനും അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 9 നാണ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ സഞ്ജയ് റോയി പിടിയിലായത്.
source https://www.sirajlive.com/rape-murder-of-young-doctor-former-principal-arrested.html
إرسال تعليق