ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനിനും മറ്റ് രണ്ട് പേര്‍ക്കായുമുള്ള തിരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടത്തുന്നത്.
നാവികസേന പുഴയില്‍ സി പി4 എന്ന പോയിന്റ് മാര്‍ക്ക് ചെയ്ത് നല്‍കിയിരുന്നു. ഡ്രഡ്ജര്‍ ഇതിനു സമീപത്തായി നങ്കൂരമിട്ട് കാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തുകയാണ് ചെയ്യുക.
അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടേതാകാന്‍ സാധ്യതയുള്ള ലോഹഭാഗങ്ങളുണ്ടെന്നതിന് സിഗ്നലുകള്‍ ലഭിച്ച കരയ്ക്കും, പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള ഭാഗത്താണ് നാവികസേന സിപി4 എന്ന പോയിന്റ് മാര്‍ക്ക് ചെയ്തത്. ഇവിടെ തന്നെ തിരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുനിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അര്‍ജുനിന്റെ സഹോദരി അഞ്ജു ഇന്നും തിരച്ചില്‍ നടക്കുന്നിടത്തേക്ക് എത്തും.
ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനു പുറമെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ വെള്ളത്തില്‍ മുങ്ങിയുള്ള പരിശോധനയും നടത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വര്‍ മാല്‍പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടതായി അറിയിച്ചിരുന്നു.
source https://www.sirajlive.com/the-search-for-arjun-continues-today-perform-at-the-point-marked-by-the-navy.html
إرسال تعليق