മലപ്പുറം | എഡിജിപി എം ആര് അജിത് കുമാര്‍, സസ്പെന്‍ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരായ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തൃശ്ശൂര്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും അന്‍വറിന്റെ മൊഴി എടുക്കുക.
മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്നെത്തുമെന്നുള്ള കാര്യം പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ പരമാവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. തന്റെ
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന്റെ ആദ്യതെളിവാണ് എസ് പി സുജിത് ദാസിന്റെ സസ്പെന്‍ഷനെന്ന് ഇന്നലെ അന്‍വര്‍ പ്രതികരിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് എഡിജിപി എം ആര് അജിത് കുമാറിനും മലപ്പുറം എസ്പി സുജിത് ദാസിനുമെതിരെ അന്‍വര്‍ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. എഡിജിപി എം ആര് അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം. സ്വര്‍ണംപൊട്ടിക്കലി’ല്‍ അടക്കം ഇടപെടല്‍ നടത്തുന്നു എന്നായിരുന്നു സുജിത് ദാസിനെതിരായ അന്‍വറിന്റെ പ്രധാന ആരോപണം.
source https://www.sirajlive.com/complaints-against-top-police-officers-statement-of-pv-anwar-today.html
Post a Comment