യുവതിയെ ഗര്‍ഭഛിദ്രം നടത്തി നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

കല്‍പ്പറ്റ | നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശികളായ മഞ്ജു സൗദ് (34), അമര്‍ ബാദുര്‍ സൗദ് (45), റോഷന്‍ സൗദ് (20) എന്നിവരാണ് പോലീസ് പിടിയിലായത്.

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ആണ്‍ സുഹൃത്തായ റോഷന്‍ സൗദ്, റോഷന്റെ അമ്മ മഞ്ജു സൗദ് എന്നിവര്‍ ചേര്‍ന്ന് ഗര്‍ഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചുവെന്നാണ് കേസ്. 2024 മേയ് മാസത്തിലാണ് സംഭവമുണ്ടായത്. കല്‍പറ്റയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന യുവതിയെയാണ് ഗര്‍ഭഛിദ്രം നടത്തിയത്.

നേപ്പാളിലെ സെമിന്‍പൂള്‍ സ്വദേശിയായ യുവതിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

 



source https://www.sirajlive.com/the-incident-where-the-woman-aborted-and-left-the-body-of-the-newborn-baby-the-accused-were-arrested.html

Post a Comment

Previous Post Next Post