മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന് തുടക്കമായി

പുത്തിഗെ |  വിശ്വ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മ മാസമായ റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12 വരെ മുഹിമ്മാത്തില്‍ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് തുടക്കമായി.

കാസര്‍കോട് ജില്ലാ ഉത്തര മേഖല സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ജലാലുദീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അസന്തുലിത ലോകക്രമം മനുഷ്യ ജീവിതത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും വികസനങ്ങളെ മുരടിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാര്‍ക്കിടയില്‍ സാമ്പത്തിക- സാമൂഹിക സമത്വം നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കണമെന്നും പ്രവാചക ഭരണം അതിനൊരു മാതൃകയായി എടുക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ ഉത്തര മേഖല സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ജലാലുദീന്‍ അല്‍ ബുഖാരി ഉത്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ ഭാഷണം നടത്തി.

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി, സയ്യിദ് സ്വാലിഹ് അഹ്ഹ്ദല്‍ ഹിമമി ആദൂര്‍ , സയ്യിദ് ഖലീല്‍ അഹ്ദല്‍ കൂളിമാട് , സയ്യിദ് മുഹമ്മദ് മൗലാ ജമലുല്ലൈലി പുത്തിഗെ, ഹാജി അമീറലി ചൂരി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി , അബ്ദുല്‍ കരീം മാസ്റ്റര്‍, ഇബ്രാഹിം സഖാഫി തുപ്പക്കല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സിദ്ധീഖ് സഖാഫി ഉര്‍മി, ജമാല്‍ സഖാഫി പെര്‍വാഡ്, എ എം കന്തല്‍, അബ്ദുല്‍ അസീസ് സഅദി മുളിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

കാരുണ്യസ്പര്‍ശം, കലാസാഹിത്യ മത്സരം, പ്രകീര്‍ത്തന റാലി, ബുര്‍ദ മജ്‌ലിസ്, പ്രാര്‍ഥനാ സംഗമം, മദ്ഹുര്‍റസൂല്‍ പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ നടക്കും.

 

 

 



source https://www.sirajlive.com/the-prophet-39-s-glorification-began-in-muhimmat.html

Post a Comment

Previous Post Next Post