ത്രിപുരയില്‍ മക്കളുടെ കൊടും ക്രൂരത; അമ്മയെ മരത്തില്‍ കെട്ടിയിട്ട ശേഷം തീയിട്ട് കൊലപ്പെടുത്തി

അഗര്‍ത്തല | ത്രിപുരയില്‍ മക്കളും മരുമകളും ചേര്‍ന്ന് മധ്യവയസ്‌കയെ മരത്തില്‍ കെട്ടിയിട്ട ശേഷം തീയിട്ട് കൊലപ്പെടുത്തി. 55 കാരിയായ മിനതി ദേബ്‌നാഥ് ആണ് അരുംകൊലക്കിരയായത്.

സംഭവത്തില്‍ മിനതിയുടെ മക്കളായ രണ്‍ബീര്‍ ദേബ്‌നാഥ്, ബിപ്ലബ് ദേബ്‌നാഥ്, രണ്‍ബീറിന്റെ ഭാര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീടിന് പിറകിലെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ മിനതിയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

 



source https://www.sirajlive.com/extreme-cruelty-of-children-in-tripura-the-mother-was-tied-to-a-tree-and-then-set-on-fire.html

Post a Comment

Previous Post Next Post