അഭയാര്‍ഥി കുട്ടികള്‍ക്കായുള്ള യു എന്‍ എച്ച് സി ആര്‍ വക്താവായി ശൈഖ ജവഹര്‍ തുടരും

ഷാര്‍ജ | ഐക്യരാഷ്ട്രസഭക്ക് കീഴില്‍ അഭയാര്‍ഥി കുട്ടികള്‍ക്കായുള്ള യു എന്‍ എ ച്ച് സി ആര്‍ വക്താവായി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നി ശൈഖ ജവഹര്‍ അല്‍ ഖാസിമി രണ്ട് വര്‍ഷം കൂടി തുടരും. അഭയാര്‍ഥി കുട്ടികള്‍ക്കായുള്ള ‘എമിനന്റ് അഡ്വക്കേറ്റ്’ എന്ന പദവി പുതുക്കാനുള്ള യു എന്‍ എച്ച് സി ആറിന്റെ അഭ്യര്‍ഥന ശൈഖ ജവഹര്‍ അംഗീകരിക്കുകയായിരുന്നു.

ഷാര്‍ജ ഉപ ഭരണാധികാരിയും ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ (ടി ബി എച്ച് എഫ്) ഹ്യുമാനിറ്റേറിയന്‍ പ്രതിനിധിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ യു എന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ (യു എന്‍ എച്ച് സി ആര്‍) ധാരണാപത്രം കൈമാറി.

‘കഴിഞ്ഞ പത്ത് വര്‍ഷമായി അഭയാര്‍ഥി കുട്ടികളുടെ വക്താവ് എന്ന നിലയില്‍ ഞാന്‍ എന്റെ ദൗത്യത്തില്‍ പ്രതിജ്ഞാബദ്ധയായിരുന്നു.’- ശൈഖ ജവഹര്‍ പറഞ്ഞു.
ഈ ശീര്‍ഷകം ലോകത്ത് ഇന്ന് താമസിക്കുന്ന 47 ദശലക്ഷം അഭയാര്‍ഥി കുട്ടികള്‍ ഏല്‍പിച്ച ഉത്തരവാദിത്തമാണെന്ന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി പറഞ്ഞു.

 



source https://www.sirajlive.com/sheikha-jawahar-will-continue-as-unhcr-spokesperson-for-refugee-children.html

Post a Comment

Previous Post Next Post