അബൂദബി | കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബൂദബിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി നവംബര്‍ 17ന്. ബേപ്പൂര്‍ ബോട്ട് റെസ്റ്റോറന്റ് അവതരിപ്പിക്കുന്ന ഇശല്‍ ഓണം 17ന് ഞായറാഴ്ച ഉച്ചക്ക് മൂന്നു മുതല്‍ അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര തുടങ്ങിയ നാടന്‍ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ചലച്ചിത്ര നടന്‍ സെന്തില്‍ കൃഷ്ണ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇശല്‍ ബാന്‍ഡ് അബൂദബി കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വയറലായ ഹിഷാം അങ്ങാടിപ്പുറവും മീരയും പങ്കെടുക്കും. തുടര്‍ന്ന് മിസ്സി മാത്യൂസ് നയിക്കുന്ന ഫാഷന്‍ ഷോയും അരങ്ങേറും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
കലാപ്രവര്‍ത്തനത്തോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അതീവ പ്രാധാന്യം നല്‍കിവരുന്ന ഇശല്‍ ബാന്‍ഡ് അബൂദബിയുടെ ഈ വര്‍ഷത്തെ നിര്‍ധനര്‍ക്കുള്ള രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണവും പരിപാടിയില്‍ നടക്കും.
അബൂദബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസര്‍ ആയിഷ അലി അല്‍-ഷഹീ പൊതു പരിപാടിയില്‍ മുഖ്യാതിഥിയാകും. സാമൂഹിക, സാംസ്്കാരിക, വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബിസിനസ്സ് മേഖലയിലെ മികവ് പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പ്പാലം സ്വദേശി കുനിയില്‍ ഇസ്മായില്‍ അഹമ്മദിനെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും.
ഇശല്‍ ബാന്‍ഡ് അബൂദബി മുഖ്യ രക്ഷാധികാരി ഹാരിസ് തായമ്പത്ത്, ഇവന്റ് കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ ലത്തീഫ്, ട്രഷറര്‍ സാദിഖ് കല്ലട, ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സമീര്‍ മീന്നേടത്ത്, സിയാദ് അബ്ദുല്‍ അസിസ്, നിഷാന്‍ അബ്ദുള്‍ അസിസ്, എബി യഹിയ, റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജര്‍ അബ്ദുല്‍ സലിം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി 00971 50 5667356 നമ്പറില്‍ ബന്ധപ്പെടണം.
source https://www.sirajlive.com/ishal-onam-17-in-abu-dhabi-with-different-events.html
إرسال تعليق