അഞ്ച് വയസുകാരിയെ പീഡിപ്പിച്ച വൃദ്ധന് തടവ് 20 വര്‍ഷം കഠിന തടവ്

കോഴിക്കോട് | അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വൃദ്ധന് 20 വര്‍ഷം കഠിന തടവ്. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് കൊയിലാണ്ടി പോക്സോ കോടതി 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചത്.

2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെയും ബന്ധുക്കളുടെയും പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലി ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജെദിന്‍ ഇരയ്ക്ക് വേണ്ടി ഹാജരായി.

മുക്കം പോലീസ് ഇന്‍സ്പെക്ടര്‍ കെ പ്രജീഷ്, കെ സുമിത് കുമാര്‍, എ എസ് ഐമാരായ അബ്ദുല്‍ റഷീദ്, മിനി എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

 



source https://www.sirajlive.com/an-old-man-who-molested-a-five-year-old-girl-was-sentenced-to-20-years-rigorous-imprisonment.html

Post a Comment

أحدث أقدم