കോട്ടയം നഗരമധ്യത്തില്‍ വന്‍ തീപ്പിടുത്തം

കോട്ടയം  | കോട്ടയം ലോഗോസ് ജംങ്ഷനിലെ നല്ലയിടയന്‍ ദേവാലത്തിന് സമീപത്തെ ഗോഡൗണില്‍ തീപ്പിടുത്തം. രാത്രി 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന തടി ഉള്‍പ്പെടെയുള്ള വെച്ചിരുന്ന ഷെഡ് അടക്കമുള്ളവയാണ് കത്തിയത്.

ഫയര്‍ഫോഴ്സ് ഉടന്‍ എത്തിയെങ്കിലും തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് വാഹനം എത്തിക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് നീളമുള്ള ഹോസ് കൊണ്ട് ഒരു ഭാഗത്തെ തീ അണയ്ക്കാന്‍ മാത്രമാണ് ഫയര്‍ഫോഴസിന് കഴിഞ്ഞത്. ഈ സമയത്തിനുള്ളില്‍ സാമഗ്രികള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.

 



source https://www.sirajlive.com/huge-fire-in-kottayam-city-center.html

Post a Comment

أحدث أقدم