ബ്രൗണ്‍ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

പത്തനംതിട്ട  ബ്രൗണ്‍ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിന്റെ പിടിയിലായി. ചൊവാഴ്ച വൈകീട്ട് തിരുവല്ലയില്‍ നിന്നുമാണ് അസാം സ്വദേശി ചെയ്ബുര്‍ റഹ്മാന്‍(32) അറസ്റ്റിലാവുന്നത്. തിരുവല്ല അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നാസറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും 700 മില്ലിഗ്രാം ബ്രൗണ്‍ഷുഗറും 15 ഗ്രാം കഞ്ചാവും ആണ് കണ്ടെടുത്തത്.

നാര്‍ക്കോട്ടിക് നിയമപ്രകാരം 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പരിശോധന ഉണ്ടാകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ റോബര്‍ട്ട് വി അറിയിച്ചു. മദ്യം മയക്കുമരുന്ന് സംബന്ധിച്ച പരാതികള്‍ 155358 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്

 



source https://www.sirajlive.com/interstate-worker-arrested-with-brown-sugar.html

Post a Comment

Previous Post Next Post