ജൂനിയര്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സര്‍ജനെതിരെ കേസ്

കൊല്ലം |  പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കെതിരെ പീഡന പരാതി. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. പാരിപ്പള്ളി പോലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ 24-ാം തിയതി ഡ്യൂട്ടിയിലിരിക്കെ സര്‍ജനായ സെര്‍ബിന്‍ മുഹമ്മദ് മദ്യപിച്ചശേഷം തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കേസെടുത്തതിന് പിറകെ പ്രതി ഒളിവില്‍ പോയി



source https://www.sirajlive.com/attempt-to-molest-junior-female-doctor-with-alcohol-case-against-the-surgeon-of-paripally-medical-college.html

Post a Comment

Previous Post Next Post