പത്തനംതിട്ട | യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വിപില്‍ (30) ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഇയാള്‍ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് സ്ഥലംവിടുകയായിരുന്നു.
മൈലപ്ര കോട്ടമല ഓലിക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അശ്വതി (28)യെയാണ് ഇക്കഴിഞ്ഞ 25ന് രാവിലെ വെട്ടുകത്തി കൊണ്ട് തലയ്ക്കും കഴുത്തിനും വെട്ടി മാരകമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. അയല്‍ വീട്ടില്‍ അഭയം പ്രാപിച്ച യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
പരുക്ക് ഗുരുതരമായതിനാല്‍ യുവതിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടുടമ റാന്നി ഉതിമൂട് ഗ്രീന്‍വാലി ഓലിക്കല്‍ കെ ഷിനോയ് യുടെ മൊഴിപ്രകാരം കേസെടുത്ത പത്തനംതിട്ട പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
source https://www.sirajlive.com/attempt-to-kill-the-young-woman-husband-arrested.html
Post a Comment