കെ എസ് ആര്‍ ടി സി ഭക്ഷണത്തിനായി നിര്‍ത്തുന്ന ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം | ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറായി. കെ എസ് ആര്‍ ടി സി ഓപറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഭക്ഷണശാലകളുടെ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് നീക്കം.

ഇതിന്റെ ഭാഗമായി നേരത്തേ തന്നെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നിന്ന് താത്പര്യ പത്രം ക്ഷണിച്ചിരുന്നു. ഇതിന് ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവിട്ടത്. അതത് ബസ് സ്റ്റാന്‍ഡുകളിലെ ക്യാന്റീനുകള്‍ക്ക് പുറമേ യാത്രാമധ്യേ നിര്‍ത്തേണ്ട ഹോട്ടലുകളുടെ പട്ടികയാണ് തയ്യാറാക്കിയത്. സംസ്ഥാന വ്യാപകമായി 24 ഹോട്ടലുകളില്‍ മാത്രമേ ഇനി ദീര്‍ഘദൂര കെ എസ് ആര്‍ ടി സി ബസുകള്‍ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തൂ.
ദേശീയ, സംസ്ഥാന, അന്തര്‍ സംസ്ഥാന പാതകളുടെയും എം സി റോഡിന്റെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഇനി യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സമയം
പ്രഭാത ഭക്ഷണം: രാവിലെ 07.30 മുതല്‍ 9.30 വരെ
ഉച്ച ഭക്ഷണം: 12.30 മുതല്‍ 02.00 വരെ
ചായ, ലഘു ഭക്ഷണം: വൈകിട്ട് 04.00 മുതല്‍ 06.00 വരെ
രാത്രി ഭക്ഷണം: 08.00 മുതല്‍ 11.00 വരെ
ഹോട്ടലുകളും സ്ഥലവും
1. ലെ അറേബ്യ- കുറ്റിവട്ടം, കൊല്ലം, 2. പണ്ടോറ- വവ്വാക്കാവ്, കൊല്ലം, 3. ആദിത്യ ഹോട്ടല്‍- നങ്യാര്‍കുളങ്ങര, ആലപ്പുഴ, 4. ആവീസ് പുട്ട് ഹൗസ്- പുന്നപ്ര, ആലപ്പുഴ, 5. റോയല്‍ 66- കരുവാറ്റ, ആലപ്പുഴ, 6. ഇസ്താംബുള്‍ ജംഗ്ഷന്‍- തിരുവമ്പാടി, ആലപ്പുഴ, 7. ആര്‍ ആര്‍ റെസ്റ്ററന്റ്- മതിലകം, എറണാകുളം, 8. റോയല്‍ സിറ്റി- മണ്ണൂര്‍, മലപ്പുറം, 9. ഖൈമ റെസ്റ്ററന്റ്- തലപ്പാറ, മലപ്പുറം, 10. സഫര്‍ റെസ്റ്ററന്റ്- സുല്‍ത്താന്‍ ബത്തേരി, വയനാട്, 11. ശരവണ ഭവന്‍- പേരാമ്പ്ര, കോഴിക്കോട്, 12. കെ ടി ഡി സി ആഹാര്‍- കായംകുളം, കൊല്ലം, 13. ഏകം റെസ്റ്ററന്റ്- നാട്ടുകാല്‍,
പാലക്കാട്, 14. മലബാര്‍ വൈറ്റ് ഹൗസ്- ഇരട്ടകുളം, പാലക്കാട്, 15. എ ടി ഹോട്ടല്‍- കൊടുങ്ങല്ലൂര്‍, എറണാകുളം, 16. ലഞ്ച്യോണ്‍ റെസ്റ്ററന്റ് അടിവാരം, കോഴിക്കോട്, 17. ഹോട്ടല്‍ നടുവത്ത്- മേപ്പാടി, വയനാട്, 18. ക്ലാസിയോ- താന്നിപ്പുഴ, എറണാകുളം, 19. കേരള ഫുഡ് കോര്‍ട്ട്- കാലടി, എറണാകുളം, 20. പുലരി റെസ്റ്ററന്റ്- കൂത്താട്ടുകുളം, എറണാകുളം, 21. ശ്രീ ആനന്ദ ഭവന്‍- കോട്ടയം, 22. അമ്മ വീട്- വയക്കല്‍, കൊല്ലം, 23. ആനന്ദ് ഭവന്‍- പാലപ്പുഴ, ഇടുക്കി, 24. ഹോട്ടല്‍ പൂർണപ്രകാശ്- കൊട്ടാരക്കര, കൊല്ലം.



source https://www.sirajlive.com/ksrtc-has-published-the-list-of-hotels-where-it-will-stop-for-meals.html

Post a Comment

Previous Post Next Post