കാക്കനാട് കെ എം എം കോളജിലെ എന്‍ സി സി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 75ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കൊച്ചി | കാക്കനാട് കെ എം എം കോളജിലെ എന്‍ സി സി ക്യാമ്പില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 75ഓളം വിദ്യാര്‍ഥികളെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

എന്‍ സി സി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയേറ്റത്. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. അറുന്നൂറോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്.

ഇന്നത്തെ ഉച്ചഭക്ഷണത്തിനു ശേഷമാണ് കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഭക്ഷണത്തിനൊപ്പം വിളമ്പിയ മോരില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് ചില കുട്ടികള്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയും ചിലര്‍ക്ക് ഛര്‍ദിയും വയറിളക്കവുമാണ് അനുഭവപ്പെട്ടത്.

 



source https://www.sirajlive.com/food-poisoning-at-ncc-camp-at-kmm-college-kakkanad-75-students-hospitalized.html

Post a Comment

أحدث أقدم