തമിഴ്‌നാട് ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; ഏഴുപേര്‍ മരിച്ചു

ചെന്നൈ | തമിഴ്‌നാട് ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. അപകടത്തില്‍ മൂന്ന് വയസ്സുള്ള കുട്ടിയുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. 20 പേര്‍ക്ക് പൊള്ളലേറ്റതായും ആറുപേര്‍ ലിഫ്റ്റില്‍ കുടുങ്ങിയതായും റിപോര്‍ട്ടുണ്ട്.

ഇന്ന് രാത്രി 9.30ഓടെയാണ് നാല് നിലകളുള്ള ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. രോഗികളില്‍ ചിലരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും മൂന്ന് സ്വകാര്യ ആശുപത്രിയിലേക്കുമായി മാറ്റി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 



source https://www.sirajlive.com/a-massive-fire-breaks-out-in-a-private-hospital-in-tamil-nadu-seven-people-died.html

Post a Comment

أحدث أقدم