അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രത വേണം: ജില്ലാ കലക്ടര്‍

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി.

നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാകണം എന്നും കലക്ടര്‍ അറിയിച്ചു.



source https://www.sirajlive.com/caution-required-as-water-level-rises-in-achankovil-river-district-collector.html

Post a Comment

Previous Post Next Post