വെരിക്കോസ് വെയിന്‍ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും വ്യാഴാഴ്ച

നോളജ് സിറ്റി : വെരിക്കോസ് വെയിന്‍ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും ഈമാസം അഞ്ചിന് വ്യാഴാഴ്ച മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്.

കാല്‍ കടച്ചില്‍, കാല്‍ വേദന, മുറിവ് (വെരിക്കോസ് അള്‍സര്‍), കാലിന് നിറം മാറ്റം തുടങ്ങിയവക്കാണ് ക്യാമ്പിലൂടെ പരിഹാരം നല്‍കുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസറും വെരിക്കോസ് വെയിന്‍ വിദഗ്ധനുമായ ഡോ. സി നബീല്‍ നേതൃത്വം നല്‍കും.

സൗജന്യ പരിശോധന, വെരിക്കോസ് മസ്സാജ് എന്നിവക്ക് പുറമെ 600 രൂപ ചെലവ് വരുന്ന ഫസദ് (venesection) 300 രൂപക്കും ക്യാമ്പില്‍ ലഭ്യമാകുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കിടത്തി ചികിത്സക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കും.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും +91 6235 998 811 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 



source https://www.sirajlive.com/varicose-vein-awareness-and-medical-camp-thursday.html

Post a Comment

Previous Post Next Post