സഊദി-ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ആശയവിനിമയം നടത്തി; സിറിയ, ഗസ്സ സ്ഥിതിഗതികള്‍ ചര്‍ച്ചയായി

റിയാദ് | സഊദി-ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തില്‍ സിറിയയിലെയും ഗസ്സയിലെയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലാത്തിയുമാണ് ഫോണില്‍ സംഭാഷണം നടത്തിയത്.

സിറിയയിലെയും ഗസ്സയിലെയും ഏറ്റവും പുതിയ രാഷ്ട്രീയ, സൈനിക സംഭവ വികാസങ്ങള്‍ക്കു പുറമെ, സിറിയയുടെ ഐക്യം, പ്രദേശിക വിഷയങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയായി.



source https://www.sirajlive.com/saudi-egyptian-foreign-ministers-hold-talks-discuss-situations-in-syria-and-gaza.html

Post a Comment

Previous Post Next Post