ന്യൂഡല്‍ഹി | യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതായുള്ള വിവരം പുറത്തുവന്നതോടെയാണിത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മെഹദിയുടെ കുടുംബവുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. മകളുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി നിമിഷപ്രിയയുടെ മാതാവ് യെമനില്‍ തുടരുന്നുമുണ്ട്. എന്നാല്‍, ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവില്‍ യെമന്‍ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവരുന്നത്.
ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് ഇനി നിമിഷപ്രിയയുടെ മോചനത്തിനായി മുന്നിലുള്ള ഏക പോംവഴി.
source https://www.sirajlive.com/yemeni-president-signs-death-warrant-nimisha-priya-39-s-release-efforts-suffer-setback.html
إرسال تعليق