സഹറു നുസൈബ കണ്ണനാരിക്ക് ക്രോസ്‌വേഡ് പുരസ്‌കാരം

കോഴിക്കോട്  | ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്ക് നല്‍കുന്ന ക്രോസ്വേഡ് പുരസ്‌കാരത്തിന് സഹറു നുസൈബ കണ്ണനാരി അര്‍ഹനായി. സഹറുവിന്റെ ‘ക്രോണിക്കിള്‍ ഓഫ് ആന്‍ അവര്‍ ആന്‍ഡ് എ ഹാഫ്’ എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്

രാജ്യത്തെ ഏറ്റവും മികച്ച നോവലിനുള്ള ജെ സി ബി പുരസ്‌കാര പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു നോവലുകളിലൊന്നാണ് ക്രോണിക്കിള്‍ ഓഫ് ആന്‍ അവര്‍ ആന്‍ഡ് എ ഹാഫ്. ആള്‍ക്കൂട്ടത്തിനിടയില്‍ സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും വ്യാകുലതകളും നിറഞ്ഞ ഒന്നരമണിക്കൂര്‍. കൊടുംമഴ പെയ്തിറങ്ങിയ ആ സമയപരിധിക്കുള്ളില്‍ വൈഗ എന്ന ഗ്രാമത്തില്‍ നടക്കുന്ന നാടകീയമായ സംഭവങ്ങളും മനുഷ്യാവസ്ഥയുടെ സൂക്ഷ്മാവിഷ്‌കാരവുമാണ് സഹറു നുസൈബ കണ്ണനാരിയുടെ ‘ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്റ് എ ഹാഫ്’ എന്ന പുസ്തകം. വെസ്റ്റ്‌ലാന്‍ഡ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അലിഗഢ്, ജെ എന്‍ യു എന്നീ സര്‍വകശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സഹറു മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ്.
സി ഡി എസ് ചെയര്‍പേഴ്‌സണായിരുന്ന നുസൈബയുടേയും രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഖാദര്‍ കെ തേഞ്ഞിപ്പലത്തിന്റേയും മകനാണ് സഹറു.



source https://www.sirajlive.com/saharu-nusayba-kannanari-crossword-award.html

Post a Comment

Previous Post Next Post