സിനിമാ തീയറ്ററില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ എ എസ് ഐ പിടിയില്‍

തൃശ്ശൂര്‍ | സിനിമാ തീയറ്ററില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ എ എസ് ഐയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലായിരുന്ന ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ രാഗേഷിനെയാണ് (42) കാഞ്ഞാണിയിലെ സിനിമാ തിയ്യറ്ററില്‍ നിന്ന് പോലീസെത്തി പിടികൂടിയത്.

വാടാനപ്പള്ളി സ്വദേശിയാണ് പിടിയിലായ എ എസ് ഐ രാഗേഷ്. സിനിമ കാണാനെത്തിയ സ്ത്രീകളെ ഇയാള്‍ ശല്യപ്പെടുത്തുന്നതായി പരാതികള്‍ വന്നതോടെ തിയ്യേറ്റര്‍ ജീവനക്കാരാണ് പോലീസില്‍ അറിയിച്ചത്. അന്തിക്കാട് പോലീസ് എത്തിയാണ് എ എസ് ഐയെ കസ്റ്റഡിയില്‍ എടുത്തത്.

 



source https://www.sirajlive.com/asi-arrested-for-harassing-women-in-movie-theater.html

Post a Comment

Previous Post Next Post