തിരുവനന്തപുരം| ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ പൊതുമരാമത്തു വകുപ്പില്‍ 31 പേരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. അനധികൃതമായി ഇവര്‍ പെന്‍ഷന്‍ പറ്റിയതയി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
പിഡബ്ല്യൂഡി ചീഫ് എഞ്ചിനിയര്‍ ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക 18 ശതമാനം പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.
source https://www.sirajlive.com/welfare-pension-fraud-31-people-in-the-public-works-department-suspended.html
Post a Comment