കായംകുളം | വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍. പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കായംകുളം പുതുപ്പള്ളി മനേഷ് ഭവനത്തില്‍ മനോഹരന്‍(65)ആണ് പിടിയിലായത്.
അപ്രതീക്ഷിതമായി വീടിനകത്ത് കയറിയ മനോഹരനെ കണ്ട് യുവതി ആദ്യം പകച്ചു. പിന്നീട് കടന്ന് പിടിച്ചതോടെ യുവതി ബഹളം വെച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
source https://www.sirajlive.com/elderly-man-arrested-for-breaking-into-woman-39-s-house-in-broad-daylight-and-attempting-to-rape-her.html
إرسال تعليق