അറേബ്യൻ ഗൾഫ് കപ്പ്‌ ബഹ്‌റൈന്

കുവൈത്ത് സിറ്റി | 26-ാ മത് അറേബ്യൻ ഗൾഫ് കപ്പ്‌ ബഹ്‌റൈന്. കുവൈത്ത് ജാബിർ അൽ അഹ്‌മദ്‌ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടന്ന ഫൈനൽ മത്സരത്തിൽ ഒമാനെ തകർത്താണ് ബഹ്‌റൈൻ ജേതാക്കളായത്. കളിയുടെ ആദ്യ പകുതിയിൽ17-ാമത്തെ മിനുട്ടിൽ അബ്ദുറഹ്മാൻ മുശൈരിഫീ നേടിയ ഗോളിൽ രണ്ടു തവണ ചമ്പ്യാന്മാരായ ഒമാൻ മുന്നിട്ട് നിന്നിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബഹ്‌റൈന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 78-ാമത്തെ മിനുട്ടിൽ ബഹ്‌റൈന്റെ മുഹമ്മദ്‌ മർഹൂൻ നേടിയ പെനാൽറ്റി കിക്കിലൂടെ ബഹ്‌റൈൻ സമനില നേടി ഉടൻ 79-ാ മത്തെ മിനുട്ടിൽ മുഹമ്മദ്‌ അൽ മസ്‌ലമി ബഹ്‌റൈനു വേണ്ടി വിജയ ഗോൾ നേടി.

അടുത്ത ഗൾഫ് കപ്പ് 2027 ൽ സഊദി അറേബ്യയിൽ റിയാദിൽ വെച്ച് നടക്കും



source https://www.sirajlive.com/arabian-gulf-cup-for-bahrain.html

Post a Comment

أحدث أقدم