നാട്ടിലിറങ്ങിയ പുലി തുരങ്കത്തില്‍ കുടുങ്ങി

കാസര്‍കോട് | കൊളത്തൂര്‍ മടന്തക്കോട് പുലി തുരങ്കത്തില്‍ കുടുങ്ങി. മടന്തക്കോട് അനിലിന്റെ തോട്ടത്തിലെ തുരങ്കത്തില്‍ വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ കണ്ടെത്തിയത്.

വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പുലിയെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. മയക്കു വെടിവെച്ച് പുലിയെ പിടികൂടി കാട്ടില്‍ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ഒരാഴ്ച്ചയായി പെര്‍ളടക്കം കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. വനംവകുപ്പ് പുലിക്കായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്.

 



source https://www.sirajlive.com/a-leopard-that-had-entered-the-country-got-stuck-in-a-tunnel.html

Post a Comment

Previous Post Next Post