കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി; പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല

കൊല്ലം |  കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലും പരിസരത്തും പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. രാവിലെ എത്തിയ ഇ മെയില്‍ വൈകിട്ടോടെയാണ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ പത്തനംതിട്ട കലക്ടറേറ്റിലും പിന്നാലെ തിരുവനന്തപുരത്തും ബോംബ് ഭീഷണി എത്തിയിരുന്നു. രണ്ടിടത്തും ഇ-മെയില്‍ സന്ദേശമാണ് ലഭിച്ചതെന്നും മെയിലിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.

ഉച്ചയോടെയാണ് തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കിട്ടിയത്. പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധിക്കുന്നതിനിടെ സമീപത്തെ തേനീച്ച കൂട് ഇളകി നിരവധി പേര്‍ക്ക് കുത്തേറ്റിരുന്നു.

 



source https://www.sirajlive.com/bomb-threat-at-kollam-collectorate-nothing-found-during-inspection.html

Post a Comment

Previous Post Next Post