വീടിനുള്ളില്‍ കൂറ്റന്‍ രാജവെമ്പാല

പത്തനംതിട്ട | വീടിനുള്ളില്‍ കയറിയ ഭീമന്‍ രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. കോന്നി കൊക്കാത്തോട് തലമാനത്തുനിന്നാണ് കോന്നി ഫോറസ്റ്റ് സ്‌ട്രൈക്കിങ് ഫോഴ്‌സ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്.

വീടിനുള്ളില്‍ ഭീതി വിതച്ച രാജവെമ്പാലയെ ഏറെ പരിശ്രമിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോന്നി ഫോറസ്റ്റ് സ്‌ട്രൈക്കിങ് ഫോഴ്‌സ് അംഗം ദിന്‍ഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജവെമ്പാലയെ രക്ഷിച്ചത്. പിടികൂടിയ രാജവെമ്പാലയെ ചെങ്കോല്‍ വനമേഖലയില്‍ തുറന്ന് വിടും.

 



source https://www.sirajlive.com/ke-8.html

Post a Comment

Previous Post Next Post