ഹോളി ആഘോഷം; കുന്നംകുളത്ത് യുവാവിന്റെ തലയടിച്ചുപൊളിച്ചു

തൃശൂര്‍ | ഹോളി ആഘോഷത്തിനിടെ കുന്നംകുളം നഗരത്തിലെ നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് ആറിന് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാടക ക്വാട്ടേഴ്‌സില്‍ ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തിനിടെ ബിയര്‍ കുപ്പി കൊണ്ട് അടിയേറ്റാണ് പ്രഹ്ലാദയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.ഇയാളെ കുന്നംകുളം ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഒപ്പം താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശികളായ രാജു കര്‍സാല്‍, രമണന്‍ എന്നിവരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

 



source https://www.sirajlive.com/holi-celebration-youth-39-s-head-bashed-in-kunnamkulam.html

Post a Comment

Previous Post Next Post