പയ്യന്നൂരിലെ കലാകാരന്‍ കൊല്ലത്ത് മരിച്ച നിലയില്‍

കൊല്ലം | കണ്ണൂരില്‍ നിന്നെത്തിയ കലാകാരന്‍ കൊല്ലത്ത് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. പയ്യന്നൂര്‍ സ്വദേശി എം മധുസൂദനനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സി പി എം സംസ്ഥാന സമ്മേളനത്തില്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരത്തില്‍ ഇ കെ നായനാരുടെ വേഷം ചെയ്യാനാണ് ഇദ്ദേഹം കൊല്ലത്ത് എത്തിയത്.

പരിശീലനത്തിന് വേണ്ടി സംഘാംഗങ്ങള്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈകീട്ട് ഹോട്ടല്‍ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണംവ്യക്തമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 



source https://www.sirajlive.com/artist-from-payyannur-found-dead-in-kollam.html

Post a Comment

أحدث أقدم