ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ത്രാലില്‍ നാദര്‍ പ്രദേശത്ത് സൈന്യം നടത്തിയ ഭീകര-വിരുദ്ധ ഓപറേഷനില്‍ മൂന്ന് ഭീകരരെ വധിച്ചു. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീര്‍ നസീര്‍ വാനി, യവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച തിരച്ചിലിലാണ് ഭീകരരെ വെടിവച്ചു കൊലപ്പെടുത്തിയത്. സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, സി ആര്‍ പി എഫ് എന്നിവ സംയുക്തമായാണ് ഓപറേഷന്‍ നടത്തിയത്.
മൂന്ന് ഭീകരരെ വധിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ് ആണ് എക്‌സിലൂടെ വെളിപ്പെടുത്തിയത്. ഇവരില്‍ നിന്ന് മൂന്ന് എ കെ സീരീസ് റൈഫിളുകള്‍, പന്ത്രണ്ട് വെടിയുണ്ടകള്‍, മൂന്ന് ഗ്രനേഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
source https://www.sirajlive.com/three-terrorists-killed-in-jammu-and-kashmir-by-army.html
Post a Comment