മര്‍ദിച്ചെന്ന മാനേജരുടെ പരാതി; നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി | നടന്‍ ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ നല്‍കിയ മര്‍ദന പരാതിയില്‍ കേസെടുത്ത് പോലീസ്. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്.

ഡി എല്‍ എഫ് ഫ്ളാറ്റില്‍ വെച്ച് ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്നാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ പറയുന്നത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജര്‍ മറ്റൊരു സിനിമയെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു.

പോലീസിനു പുറമെ സിനിമാ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് പോലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.

 



source https://www.sirajlive.com/police-register-case-against-actor-unni-mukundan-after-manager-complains-of-assault.html

Post a Comment

أحدث أقدم