ഐ പി എഫ് പ്രൊഫോറ- 25 സംഗമം സമാപിച്ചു

കോഴിക്കോട് | ഇന്റഗ്രേറ്റഡ് പ്രൊഫഷനൽ ഫോറം (ഐ പി എഫ്) കേരള സെൻട്രൽ ഘടകം സംഘടിപ്പിച്ച പ്രൊഫോറ- 25 കാരന്തൂർ മർകസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള വിവിധ പ്രൊഫഷനൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഐ പി എഫ്.

വിവിധ ഫോറങ്ങളായ മെഡിക്കോസ്, എൻജിനീയറിംഗ്, ടെക്‌നോളജി, ലോയേഴ്സ്, ടീച്ചേഴ്‌സ്, റിസർച്ച്, സിവിലിയ, മീഡിയ എന്നിവയുടെ പ്രവർത്തന മേഖലയിൽ നിന്നുള്ള ചർച്ചയും പദ്ധതി രൂപപ്പെടുത്തലും നടന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷത്തെ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ച വയനാട് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഐ പി എഫ് മെഡിക്കോസ് സെൻട്രൽ സിൻഡിക്കേറ്റ് അംഗവുമായ ദാഹർ മുഹമ്മദിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അനുമോദിച്ചു. ഡോ. അബ്ദുൽ ഹകീം അസ്ഹരി, എം മുഹമ്മദ് സ്വാദിക്ക് വെളിമുക്ക്, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസാരിച്ചു. ഐ പി എഫ് സെൻട്രൽ ചെയർമാൻ ഡോ. നുറുദ്ദീൻ റാസി അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ശാഹുൽ ഹമീദ് കീ നോട്ട് അവതരിപ്പിച്ചു. ഫിനാൻസ് ഡയറക്ടർ ഡോ. ഫൈസൽ അഹ്‌സനി ഉളിയിൽ ആമുഖം നൽകി. ഡയറക്ടർമാരായ ഡോ. ശുഐബ് തങ്ങൾ, എൻജിനീയർ ശമീം, അക്ബർ സ്വാദിഖ്, ഡോ. ഒ കെ എം അബ്ദുർ റഹ്്മാൻ, ഷംനാദ് ശംസുദ്ദീൻ വിവിധ ഫോറം അംഗങ്ങളുടെ ചർച്ചക്ക് നേതൃത്വം നൽകി.



source https://www.sirajlive.com/ipf-profora-25-meeting-concludes.html

Post a Comment

أحدث أقدم