‘ഓഫ് റോഡ് ഇല്ലാതെ ആറ് ദിവസം’; കോന്നി ഡിപ്പോയിലെ ചാര്‍ജ്മാന് കെ എസ് ആര്‍ ടി സിയുടെ ആദരം

പത്തനംതിട്ട | തുടര്‍ച്ചയായി ആറുദിവസം ഒരു ബസ് പോലും ഓഫ് റോഡ് ഇല്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്ത കോന്നി ഡിപ്പോയിലെ ചാര്‍ജ്മാന് കെ എസ് ആര്‍ ടി സിയുടെ ആദരം. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മിക്കവാറും ദിവസങ്ങളില്‍ ഓഫ് റോഡ് സീറോ ആക്കുകയും കൃത്യമായി ബസ്സുകളുടെ പരിപാലനം നിര്‍വഹിക്കുകയും ചെയ്ത ചാര്‍ജ്മാന്‍ കെ ജയകുമാറിനെയാണ് കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ അനുമോദനപത്രം നല്‍കി ആദരിച്ചത്. ജൂണ്‍ മാസത്തില്‍ തുടര്‍ച്ചയായി ആറു ദിവസം ഒരു ബസ് പോലും ഓഫ് റോഡ് ഇല്ലാതെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ബഹുമതി.

കോന്നി ഡിപ്പോയില്‍ തുടര്‍ച്ചയായി ആറുദിവസം ഓഫ് റോഡ് സീറോ ആക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് സി എം ഡി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഫലമായി മെയ്, ജൂണ്‍ മാസങ്ങളില്‍ ശരാശരി ഓഫ് റോഡ് ബസുകളുടെ എണ്ണം 500ല്‍ താഴെ നിലനിര്‍ത്തുന്നതിനും ജൂണ്‍ രണ്ടിന് 432 വരെയായി കുറയ്ക്കുന്നതിനും കഴിഞ്ഞു.

മന്ത്രി കെ ബി ഗണേശ്കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൃത്യമായ പ്ലാനിംഗിലൂടെയും ജീവനക്കാരുടെ സഹകരണത്തോടെയും കെ എസ് ആര്‍ ടി സി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് അഞ്ച് ശതമാനത്തില്‍ നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദൈനംദിന അവലോകന യോഗത്തില്‍ ഓരോ യൂനിറ്റിലും പരിശോധിക്കുന്നുണ്ട്.

 



source https://www.sirajlive.com/39-six-days-without-off-roading-39-ksrtc-pays-tribute-to-konni-depot-chargeman.html

Post a Comment

Previous Post Next Post