മലപ്പുറം | കരുവാരക്കുണ്ടില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടരവയസുകാരന്‍ മരിച്ചു. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരുടെ മകന്‍ നാഫ്ലാന്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ കുടുംബം സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടുകൂടിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കുട്ടി വണ്ടിയില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കരുവാക്കുണ്ട് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു
source https://www.sirajlive.com/two-and-a-half-year-old-dies-in-car-scooter-accident-in-malappuram.html
Post a Comment