തൃശൂര്‍ | ദേശീയപാതയില്‍ വഴക്കുംപാറ മേല്‍പാതയില്‍ റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. എറണാകുളം സ്വദേശികളായ സ്ത്രീയും പുരുഷനും ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം
പാലക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന പാതയില്‍ ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം.ഹെല്‍മറ്റ് ബൈക്കില്‍നിന്നു റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന പാല്‍ കയറ്റി വരികയായിരുന്നു ലോറി ബൈക്കിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ടു യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
source https://www.sirajlive.com/two-people-died-after-a-lorry-hit-their-bike-in-thrissur-the-accident-occurred-while-trying-to-pick-up-a-helmet-that-had-fallen-on-the-road.html
إرسال تعليق