ഭാരതാംബയുടെ ചിത്രം മാറ്റില്ല: ഗവര്‍ണര്‍

തിരുവനന്തപുരം | രാജ്ഭവനിലെ പരിപാടി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഗവര്‍ണറാണെന്ന് രാജ്ഭവന്‍. പരിസ്ഥിതി ദിനാഘോഷത്തിന്റ ഭാഗമായി വേദിയില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് രാജ്ഭവന്റെ വിശദീകരണം.

രാജ്ഭവനില്‍ നിന്ന് ചിത്രം മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തെിന്റെ പ്രതീകമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യക്തമാക്കി. മന്ത്രിമാര്‍ രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്നതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്ത് പ്രശ്നമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചു.

ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ നിന്ന് പരിസ്ഥിതിദിനാഘോഷ ചടങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും രാജ്ഭവന്‍ പുറത്തുവിട്ടു. നേരത്തെ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം കൃഷി വകുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വേദിയില്‍ സ്ഥാപിച്ച ആര്‍ എസ് എസിന്റെ കാവിക്കൊടി പിടിച്ച ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലിയായിരുന്നു ബഹിഷ്‌കരണം.



source https://www.sirajlive.com/will-not-change-bharatamba-39-s-picture-governor.html

Post a Comment

Previous Post Next Post