ദമാം | ഐ സി എഫ് ദമാം റീജ്യന്‍ വിദ്യാര്‍ഥികള്‍ക്കായി സമ്മറൈസ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ പഠന പഠനേതര മികവും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കുന്നതിനായി ഐ സി എഫ് ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മോട്ടിവേഷന്‍ ക്ലാസുകള്‍, മത്സരങ്ങള്‍, വ്യായാമങ്ങള്‍, ആസ്വാദനം എന്നിവയെല്ലാം ക്യാമ്പിന്റെ ഭാഗമായിരുന്നു. ലോക പരിസ്ഥിതി ദിനത്തില്‍ നടത്തിയ പോസ്റ്റര്‍ മത്സര വിജയികളെയും സ്റ്റുഡന്‍സ് കൗണ്‍സിലിനെയും ക്യാമ്പില്‍ പ്രഖ്യാപിച്ചു.
അല്‍ ഹിദായ ഓഡിറ്റോറിയത്തില്‍ സഈദ് മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ സി എഫ് റീജ്യന്‍ പ്രസിഡന്റ് എം കെ അഹ്മദ് നിസാമി, ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല, സൈനുദ്ദീന്‍ അഹ്സനി തലക്കടത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്സനി കിഴിശ്ശേരി, ശംസുദ്ദീന്‍ സഅദി, സലിം സഅദി താഴേക്കോട്, അബ്ദുല്‍ മജീദ് ചങ്ങനാശ്ശേരി, ഹര്‍ഷദ് എടയന്നൂര്‍ നേതൃത്വം നല്‍കി.
source https://www.sirajlive.com/icf-summer-camp.html
إرسال تعليق