റോഡിലെ കുഴി;സ്‌കൂട്ടര്‍ മറിഞ്ഞ് ബസ്സിനടിയില്‍പെട്ട് യുവതി മരിച്ചു

പാലക്കാട് | റോഡിലെ കുഴിയില്‍ വീണുണ്ടായ വാഹാനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പാലക്കാട് – പൊള്ളാച്ചി റോഡില്‍ കൊഴിഞ്ഞാമ്പാറയില്‍ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിന്‍ (37) സംഭവസ്ഥലത്ത് തന്നെ മരിച്ചു. അങ്കണ്‍വാടി ടീച്ചറാണ് മരിച്ച ജയന്തി മാര്‍ട്ടിന്‍. കരുവപാറ സെന്‍ പോള്‍സ് സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

പാലക്കാട്-പൊള്ളാച്ചി റോഡില്‍ പലയിടത്തായി കുഴികളുണ്ട്. ഇക്കഴിഞ്ഞ മഴയില്‍ കുഴികള്‍ വലുതായി. കുഴികള്‍ വലിയരീതിയിലുള്ള അപകടഭീഷണി ഉയര്‍ത്തുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്

 



source https://www.sirajlive.com/woman-dies-after-scooter-overturns-and-falls-under-bus-in-pothole-on-road.html

Post a Comment

أحدث أقدم