തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

തിരുവനന്തപുരം |  തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ കേടുപാടില്ലെങ്കിലും വിശദ പരിശോധന ആവശ്യമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് ഇന്നുളള മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.നാളെ വിശദമായ പരിശോധനക്ക് ശേഷം വിമാനം തിരികെ ഡല്‍ഹിക്ക് പറക്കും.

അതേസമയം, മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതിരുന്ന രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു വിട്ടു. ഇന്ന് രാത്രി 8.42- ന് ബെംഗളുരുവില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും 8.52 ന് ഹൈദരാബാദില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനവുമാണ് തിരിച്ചുവിട്ടത്

 



source https://www.sirajlive.com/bird-hits-plane-during-landing-at-thiruvananthapuram-airport-passengers-safe.html

Post a Comment

Previous Post Next Post