പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരണം: കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ പി സി സിയുടെ കത്ത്

നിലമ്പൂര്‍ | വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന് കെ പി സി സി. നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് കത്ത് നല്‍കി.

ഇന്ന് സണ്ണി ജോസഫ് അനന്തുവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പി സി വിഷ്ണുനാഥും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അനന്തുവിന്റെ മൃതദേഹം ഇന്നലെ കുട്ടിക്കുന്ന് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചു. തുടര്‍ന്നായിരുന്നു സംസ്‌കാരം.

കെണിവെച്ച സംഭവത്തില്‍ വഴിക്കടവ് പുത്തരിപ്പാടം സ്വദേശി മുഖ്യപ്രതി വിനീഷിനെ ഇന്നലെ രാവിലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയായ വിനീഷ് നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരം കെണികള്‍ സ്ഥാപിച്ചിട്ടുണ്ട്.



source https://www.sirajlive.com/death-due-to-shock-from-pig-trap-kpcc-39-s-letter-seeking-compensation-for-family.html

Post a Comment

Previous Post Next Post