ആര്‍ എസ് എസിന്റെ മുഖംമൂടി ഒരിക്കല്‍കൂടി അഴിഞ്ഞു വീണു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങള്‍ ഇനിയും വേണോയെന്നതില്‍ പുനര്‍ വിചിന്തനം വേണമെന്ന ആര്‍ എസ് എസ് ജന സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പ്രസ്താവനയോടെ ആര്‍ എസ് എസിന്റെ മുഖംമൂടി ഒരിക്കല്‍കൂടി അഴിഞ്ഞു വീണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ആര്‍ എസ് എസിനും ബി ജെ പിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടത്. പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് നീക്കം. ആര്‍ എസ് എസ് ഈ സ്വപ്‌നം കാണുന്നത് നിര്‍ത്തണമെന്നും രാജ്യസ്‌നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാടുമെന്നും രാഹുല്‍ വ്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ആര്‍ എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വിവാദ പരാമര്‍ശമുണ്ടായത്. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ സോഷ്യലിസവും മതേതരത്വവും ഉണ്ടായിരുന്നില്ല.

1976 ല്‍ അടിയന്തരാവസ്ഥ കാലത്ത് പാര്‍ലമെന്റടക്കം കാര്യമായി പ്രവര്‍ത്തിക്കാതിരുന്ന സമയത്ത് ഭേദഗതിയിലൂടെയാണ് രണ്ട് വാക്കുകളും ആമുഖത്തില്‍ ചേര്‍ത്തത്. ഇത് നീക്കാന്‍ പിന്നീട് ഒരു ശ്രമവും ആരും നടത്തിയില്ല. ഇങ്ങനെ തുടരണോയെന്നതില്‍ ചര്‍ച്ച വേണമെന്നും ഹൊസബലേ പറഞ്ഞിരുന്നു.



source https://www.sirajlive.com/rss-39-s-mask-has-fallen-off-once-again-rahul-gandhi.html

Post a Comment

Previous Post Next Post