കോഴിക്കോട് | വടകരയില്‍ നിന്നുള്ള പ്രമുഖ നേതാവ് പി കെ ദിവാകരനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത് ഇന്നു ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
ഇദ്ദേഹത്തെ ഒഴിവാക്കിയതോടെ വടകര മേഖലയില്‍ പാര്‍ട്ടിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് നടപടി. മുന്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പി കെ ദിവാകരന്‍.
source https://www.sirajlive.com/pk-divakaran-inducted-into-cpm-kozhikode-district-committee.html
إرسال تعليق