ബേങ്ക് ജീവനക്കാരിയെ മുന്‍ ജീവനക്കാരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു

ഇടുക്കി | ബേങ്ക് ജീവനക്കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് മുന്‍ ജീവനക്കാരന്‍. മഞ്ഞുമ്മല്‍ യൂണിയന്‍ ബേങ്കിലാണ് സംഭവം. കത്തി കൊണ്ട് കുത്തേറ്റ ജീവനക്കാരി ഇന്ദു കൃഷ്ണയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേങ്കില്‍ നിന്ന് നേരത്തെ പിരിച്ചുവിട്ടിരുന്ന സെന്തില്‍ ആണ് ആക്രമണം നടത്തിയത്.

ഇന്ദുവിന്റെ കൈപ്പത്തിയിലും കയ്യിലുമാണ് കുത്തേറ്റത്. അക്രമത്തിനു ശേഷം സെന്തില്‍ സ്വയം കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 



source https://www.sirajlive.com/bank-employee-stabbed-to-death-by-former-employees.html

Post a Comment

أحدث أقدم