കൊടി സുനിക്ക് മദ്യം വാങ്ങി നല്‍കി; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ | ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നല്‍കിയ സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സുനിക്ക് എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്കെതിരെയാണ് നടപടി.

സിറ്റി പോലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് സുനിക്ക് മദ്യം വാങ്ങി നല്‍കിയത്.

ഒരു മാസം മുമ്പാണ് സംഭവമുണ്ടായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ബാറില്‍ നിന്ന് മദ്യം വാങ്ങിനല്‍കുകയായിരുന്നു. കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ ആരോപണം ശരിയാണെന്ന് വ്യക്തമാവുകയായിരുന്നു.

 

 

 



source https://www.sirajlive.com/three-policemen-suspended-for-buying-liquor-for-kodi-suni.html

Post a Comment

أحدث أقدم