കോഴിക്കോട് | പുതിയങ്ങാടി ചീനടത്ത് മഖാം ഉറൂസ് നേര്‍ച്ച നാളെ (ആഗസ്റ്റ് 15, വെള്ളി) സമാപിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് ബാഫഖി അധ്യക്ഷത വഹിക്കും.
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. ഹാഫിള് അബൂബക്കര്‍ സഖാഫി ഉത്ബോധനം നടത്തും. സയ്യിദ് ജമലുല്ലൈലി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
ഹാഫിള് ഉസ്മാന്‍ അലി സഖാഫി, താജുദ്ദീന്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി, ഉസ്മാന്‍ കോയ ഹാജി, റാഫി നടക്കാവ്, എന്‍ ബശീര്‍, ടി എം സൈദു ഹാജി സംബന്ധിക്കും.
source https://www.sirajlive.com/maqam-uruz-in-chinadat-will-conclude-tomorrow.html
إرسال تعليق